Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will You Change

Thrissur

മാ​റി​ച്ചി​ന്തി​ക്കു​മോ, നി​ല​നി​ർ​ത്തു​മോ...

ആ​ളൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ളൂ​ര്‍ ഡി​വി​ഷ​നി​ല്‍ ഇ​ത്ത​വ​ണ വ​നി​താ​നേ​താ​ക്ക​ളു​ടെ ഉ​ശി​ര​ന്‍​പോ​രാ​ട്ട​മാ​ണ്.

ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നു​ള്‍​പ്പെ​ടു​ന്ന 24 വാ​ര്‍​ഡു​ക​ളും പു​ത്ത​ന്‍​ചി​റ പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ര്‍​ഡു​ക​ളും മാ​ള പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​തു വാ​ര്‍​ഡു​ക​ളു​മ​ട​ക്കം 39 വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ആ​ളൂ​ര്‍ ഡി​വി​ഷ​ന്‍.

എ​ല്‍​ഡി​എ​ഫി​നു സീ​റ്റ് നി​ല​നി​ര്‍​ത്താ​നു​ള്ള പോ​രാ​ട്ട​മെ​ങ്കി​ല്‍ ഏ​തു​വി​ധേ​ന​യും സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ര്‍​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന നി​ല​വി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഒ.​ജെ. ജെ​നീ​ഷി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വി​ദ്യാ​ര്‍​ഥി- യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന മാ​ള എ​ഐ​എം ലോ ​കോ​ള​ജി​ല്‍ മൂ​ന്നാം​വ​ര്‍​ഷ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി കാ​വ്യ ര​ഞ്ജി​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഭാ​ര​തി​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സോ​ഷ്യ​ല്‍ മീ​ഡി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യ സി​പി​എം അം​ഗം രാ​ഗി ശ്രീ​നി​വാ​സ​നാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷം സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ലും പ്ര​ള​യ- കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

2008 മു​ത​ല്‍ ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി ആ​ശാ പ്ര​വ​ര്‍​ത്ത​ക​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ജി​നി സ​ന്തോ​ഷാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി. 2010 ലും 2020 ​ലും ജ​നപ്ര​തി​നി​ധി​യാ​യി​ട്ടു​ണ്ട്. മ​ഹി​ളാ​മോ​ര്‍​ച്ച​യു​ടെ തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

Latest News

Corehub Up